നെടുമങ്ങാട് : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി. പറണ്ടോട് ബിന്ദു റാണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാക ജാഥ ആരംഭിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം.ജി. മീനാംബിക ഉദ്ഘാടനം ചെയ്തു. ബിന്ദു റാണിയുടെ ഭർത്താവിന്റെ ജേഷ്ഠൻ സതീന്ദ്രൻ പതാക കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം ശകുന്തള കുമാരി ജാഥാ ക്യാപ്റ്റനായി.
കൊടിമര ജാഥ പറണ്ടോട് ഡി. രമണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പുഷ്പലത ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജ ഷൈജു ക്യാപ്റ്റനായി. സ്വാഗതസംഘം ചെയർമാൻ എൻ. ഷൗക്കത്തലി, മണ്ണാറം രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിന് സ്ത്രീകൾ അണിനിരന്ന റാലിയുടെ അകമ്പടിയിലെത്തിയ ജാഥയെ ആര്യനാട് ജംഗ്ഷനിൽ സ്വീകരിച്ചു. ജി. സ്റ്റീഫൻ എംഎൽഎ, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം മഹിളാ റാലിയും സമാപന പൊതുസമ്മേളനവും നടക്കും. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് റാലി ആരംഭിക്കും. പൊതുസമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, പ്രസിഡന്റ് സൂസൻ കോടി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എൻ. സീമ, എം.ജി. മീനാംബിക, കെ.എസ്. സലീഖ, എസ്. പുഷ്പലത, സബിത ബീഗം, പി.കെ. ശ്യാമള തുടങ്ങിയവർ പങ്കെടുക്കും.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം
12:16 AM Sep 30, 2022 | Deepika.com