കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന്റെ എട്ടാമിടത്തിന് ഇന്ന് വൈകുന്നേരം 5.30 ന് ഫാ. തോമസ് പുളിക്കൽ കൊടിയേറ്റും. തുടർന്ന് ദിവ്യബലി. പ്രസംഗം: ഫാ. മാത്യു സോജൻ മാളിയേക്കൽ.
നാളെ രാവിലെ 9.30 നുള്ള തിരുനാൾ ദിവ്യബലിക്ക് മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ഫാ. കെവിൻ റോച്ച വചനപ്രഘോഷണം നടത്തും. തുടർന്ന് ലദീഞ്ഞയും നൊവേനയും പ്രദക്ഷിണവും. വൈകുന്നേരം 5.30 ന് തിരുനാൾ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള ദിവ്യബലിയക്ക് മോൺ. സെബാസ്റ്റ്യൻ ലൂയിസ് മുഖ്യകാർമിനാകും. ഫാ. ജോസഫ് വിപിൻ ചൂതംപറമ്പിൽ പ്രസംഗിക്കും. ഒക്ടോബർ രണ്ടിന് ആരാധന ദിനം. തിരുനാൾ ആഘോഷങ്ങളുടെ സ്മരണയ്ക്കായി ഇടവകയിലെ 10 രോഗികൾക്ക് 20000 രൂപ വീതം ചികിത്സാ സഹായം നൽകിയെന്നു ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വലുങ്കൽ അറിയിച്ചു.
വല്ലാർപാടം പള്ളിയിൽ എട്ടാമിടം നാളെ
12:11 AM Sep 30, 2022 | Deepika.com