പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടത്തി. മഹാത്മ ഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രണ്ടുമാസമായി നടന്നിരുന്ന സോഷ്യൽ ഓഡിറ്റിന്റെ പഞ്ചായത്തുതല പബ്ലിക് ഹിയറിംഗാണ് പഞ്ചായത്ത് ഹാളിൽ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീൻ, പഞ്ചായത്തംഗങ്ങളായ അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ.എ. രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി വി.ആർ. മനേജ്, സോഷ്യൽ ഓഡിറ്റ് ബിആർപി കെ.പി. അജ്മുന്നിസ, വില്ലേജ് റിസോഴ്സ് പേഴ്സണ്‍, ജിറ്റുമോഹൻ, ഓവർസിയർ ലിജുനു അഷറഫ്, ഡാറ്റ എൻട്രി ഒപ്പറേറ്റർ റംല ഇബ്രാഹിം എന്നിർ പ്രസംഗിച്ചു.
പബ്ലിക് ഹിയറിംഗ് നടത്തി
12:09 AM Sep 30, 2022 | Deepika.com