കോലഞ്ചേരി :പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ എൽദോ മാർ ബസേലിയോസ് ബാവയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പഴന്തോട്ടം മോർ ബസേലിയോസ് കുരിശുപള്ളിയിൽ പരിശുദ്ധന്റെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കുന്നു.
ഇന്നു വൈകീട്ട് ഏഴിന് നടക്കുന്ന സന്ധ്യാ പ്രാർഥനയിൽ മാത്യൂസ് മാർ അഫ്രേം കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച സദ്യ. നാളെ രാവിലെ ഏഴരയ്ക്ക് വിശുദ്ധ കുർബാന, തുടർന്ന് സ്നേഹവിരുന്ന്.
ഞായറാഴ്ച രാവിലെ ഏഴിന് കുരിശുപള്ളിയിൽ കോതമംഗലം കാൽനട തീർഥയാത്രയ്ക്ക് സ്വീകരണവും നൽകും. എല്ലാ ചടങ്ങുകളിലും ആദിയോടന്തം പങ്കെടുക്കണമെന്ന് വികാരി ഫാ. ഷിബു ചെറിയാൻ, ട്രസ്റ്റി കെ.വൈ. ബാബു എന്നിവർ അറിയിച്ചു.
ഓർമപ്പെരുന്നാൾ ഇന്നും നാളെയും
12:09 AM Sep 30, 2022 | Deepika.com