മൂവാറ്റുപുഴ: കഞ്ചാവുമായി ആസാം മൊറിഗാവ് ലഹോറിഹട്ട് ഡൈത്തുൽബാരി ജാഹിറുൽ ഇസ്ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ കീച്ചേരിപടി സൂര്യ കോംപ്ലക്സ് കെട്ടിടത്തിനു സമീപത്ത് വില്പനയ്ക്കായി എത്തിച്ച ഒന്നരകിലോയോളം വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.
എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം ലഹരിമരുന്ന് കച്ചവടം ചെയ്യുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നതിന് കർശനമായ പരിശോധനകളാണ് ജില്ലയിൽ നടന്ന് വരുന്നത്. പ്രതികളെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, എസ്ഐമാരായ സി.പി. ബഷീർ, മിൽക്കാസ് വർഗീസ്, ജിജോ, എഎസ്ഐ ദിലീപ്, സീനിയർ സിപിഒമാരായ ബേസിൽ സ്കറിയ, അബൂബക്കർ, ബിബിൽ, മുഹമ്മദ് ഷെഹിൻ, മൊഹിയുദ്ധീൻ എന്നിവരാണുണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എസ്പി അറിയിച്ചു.
കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ
12:09 AM Sep 30, 2022 | Deepika.com