കോതമംഗംലം: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് എറണാകുളം ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് ഡാമിന് സമീപമുള്ള ഭൂതത്താൻകെട്ട് പാർക്ക് വൃത്തിയാക്കി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് വോളന്റിയേഴ്സ് മാതൃകയായി. ശുചീകരണ പരിപാടി കോതമംഗലം ബ്ലോക്ക് പഞ്ചായത്തഗം ലിസി ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
പാർക്കിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തും, പുതുതലമുറയ്ക്ക് പരിസര പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകളും പകർന്നുകൊടുത്തുമുള്ള പുതിയ അനുഭവമായിരുന്നു വിനോദ സഞ്ചാരികൾ വന്നുപോകുന്ന ഭൂതത്താൻകെട്ട് പാർക്ക് ശുചീകരണം വഴി എൻഎസ്എസ് വോളന്റിയേഴ്സിന് ലഭിച്ചത്.
ഭൂതത്താൻകെട്ട് പാർക്ക് വൃത്തിയാക്കി
12:09 AM Sep 30, 2022 | Deepika.com