പ്ര​ഫ.​രാ​ജ​ഗോ​പാ​ൽ അ​നു​സ്മ​ര​ണ​വും വ​യ​ലാ​ർ ഗാ​നാ​ലാ​പ​ന മ​ത്സ​രവും

11:53 PM Sep 29, 2022 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ്രാ​മ​ഫോ​ണ്‍ ബ​ത്തേ​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഫ.​രാ​ജ​ഗോ​പാ​ൽ അ​നു​സ്മ​ര​ണ​വും വ​യ​ലാ​ർ ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യു​ടെ ച​ര​മ​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 27നാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ബ​ത്തേ​രി ല​യ​ണ്‍​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. 18 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കും, 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​മാ​ണ് മ​ത്സ​രം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം. 18 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള ഏ​തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും 100 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.
പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​കും. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് വ​യ​ലാ​ർ എ​ഴു​തി​യ സി​നി​മ-​നാ​ട​ക ഗാ​ന​ങ്ങ​ൾ മാ​ത്രം ക​രോ​ക്കെ​യി​ൽ പാ​ടാം. ക​രോ​ക്കെ മ​ത്സ​രാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.
ഒ​രു മ​ത്സ​രാ​ർ​ഥി​ക്ക് ഒ​രു ഗാ​നം പാ​ടാ​നേ അ​വ​സ​ര​മു​ണ്ടാ​വു​ക​യു​ള്ളു. എ​ന്നാ​ൽ ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് എ​ത്ര പേ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9447426568 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​ഫോ​ണ്‍ ചെ​യ​ർ​മാ​ൻ ബെ​ന്നി ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ർ വി.​എ​ൻ. സു​രേ​ഷ്ബാ​ബു, സെ​ക്ര​ട്ട​റി സു​നി​ൽ​ബാ​ബു, ബേ​ബി ടി. ​വ​ർ​ഗീ​സ്, ജ​യ​ൻ കു​പ്പാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.