കടുത്തുരുത്തി: യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍, ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ അനുമോദിക്കുന്നതിനായി കടുത്തുരുത്തി നിയോജകമണ്ഡലതലത്തില്‍ സംഘടിപ്പിക്കുന്ന എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണവും പ്രതിഭാസംഗമവും ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരിശങ്കര ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് പങ്കെടുക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു എന്നിവര്‍ പ്രസംഗിക്കും.
സിനിമാതാരങ്ങളായ രമേഷ് പിഷാരടി, മിയ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടിയവരും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ ബഹുമതി ലഭിച്ചവരെയും യോഗത്തില്‍ അനുമോദിക്കും.
എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്
11:32 PM Sep 29, 2022 | Deepika.com