മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാടപ്പള്ളിയിലെ സമരപ്പന്തലിലെ സത്യഗ്രഹസമരം 163 ദിവസം പിന്നിട്ടു.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.ടി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
അപ്പിച്ചന്‍ എഴുത്തുപള്ളി, ജിജി ഇയ്യാലില്‍, സെലിന് ബാബു, രതീഷ് രാജന്, സാജന് കൊരണ്ടിത്തറ, മാത്യു കളപ്പുരയ്ക്കല്‍, ജോസഫ് കുളങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.
സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം നടത്തി
11:28 PM Sep 29, 2022 | Deepika.com