തലശേരി: തലശേരിക്കടുത്ത് കൊടുവള്ളി ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് യാത്രികനായ മകൻ മരിച്ചു. അച്ഛന് ഗുരുതരമായി പരിക്കേറ്റു. മുഴപ്പിലങ്ങാട്ടെ മാടമില്ലത്ത് ഷൻഫീർ (34) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉപ്പ ഉമ്മറിനെ (66) കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. പുലർച്ചെ വീട്ടിൽനിന്ന് തലശേരിയിലെ മത്സ്യവ്യാപാര സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ എതിർദിശയിൽനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാർ ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിദയാണ് ഷൻഫീറിന്റെ അമ്മ. ഭാര്യ: ഷനീത. മക്കൾ: ആലിയ മെഹക്ക്, ഹയാ മെഹക്ക്. സഹോദരങ്ങൾ: സാജ്, സീനത്ത്.
സ്കൂട്ടറിൽ കാറിടിച്ച് മകൻ മരിച്ചു, പിതാവിന് ഗുരുതരം
10:59 PM Sep 29, 2022 | Deepika.com