അമ്പലപ്പുഴ: നിർധനരായ രോഗികൾക്ക് മരുന്നുകൾ നൽകി അമ്പലപ്പുഴ കുടുംബവേദി. ഇതിനായി പ്രത്യേക ഓഫീസിന്റെ പ്രവർത്തനവും അമ്പലപ്പുഴ പടിഞ്ഞാറെ നടയിലാരംഭിച്ചു. അമ്പലപ്പുഴ തെക്ക് വടക്ക്, പുറക്കാട് പഞ്ചായത്ത് അതിർത്തികളിൽപ്പെട്ട സ്ഥിരമായി മരുന്നു കഴിക്കുന്ന നിർധനർക്കാണ് കുടുംബവേദി ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകുന്നത്.
ഇതിനായി ഡോക്ടറുടെ കുറിപ്പടിക്കൊപ്പം പ്രത്യേക അപേക്ഷയും നൽകണം. തൊട്ടടുത്ത ദിവസം തന്നെ മരുന്നുമെത്തിക്കും. എല്ലാ ദിവസവും രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെയും ഓഫീസിലെത്തി അപേക്ഷ നൽകാം. കൂടാതെ പുന്നപ്ര സാഗര സഹകരണാശുപത്രിയിൽ ഡയാലിസിസിന് വിധേയമാകുന്ന നിർധനരായ രോഗികൾക്കു പ്രതിമാസം മൂന്നു ഡയാലിസിസുകൾ കുടുംബവേദി നൽകുമെന്നും വൈസ് ചെയർമാൻ രാജ ഗോപാലൻ ഉണ്ണിത്താൻ പറഞ്ഞു.
സൗജന്യ മരുന്നു വിതരണം
10:38 PM Sep 29, 2022 | Deepika.com