ചങ്ങനാശേരി: അതിരൂപതയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം വിളിച്ചുചേര്‍ക്കുന്ന അഞ്ചാമത് ചങ്ങനാശേരി മഹായോഗമാണിത്. ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്നിവയാണ് ഈ മഹായോഗത്തിന്റെ പൊതുവിഷയം. അതിരൂപതയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന രീതിയില്‍ വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടുന്ന ഇരുനൂറോളം പേര് പങ്കെടുക്കും. ഇതര ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ഈ ദിവസങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളാണ്.
മൂന്നു ദിവസങ്ങളിലായി ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങള്‍ എന്നിങ്ങനെ ഏറ്റവും പ്രസക്തമായ വിഷയങ്ങള്‍ ഈ മഹായോഗത്തില്‍ ചര്‍ച്ച ചെയ്യും.
മാര്‍ പെരുന്തോട്ടം വിളിച്ചുചേര്‍ക്കുന്ന അഞ്ചാമത്തെ മഹായോഗം
10:34 PM Sep 29, 2022 | Deepika.com