ചങ്ങനാശേരി: മുന്നാക്കസമുദായങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ സര്‍ക്കാരുകള്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും ഇതിന് ചുക്കാന്‍പിടിക്കുന്നത് ഉദ്യോഗസ്ഥതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപജാപകസംഘമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്എസ് ബാലന്‍സ്ഷീറ്റ് പാസാക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്കസമുദായങ്ങളെ അവഗണിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് അവരുടെ ധാരണ. ന്യൂനപക്ഷപിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കുമ്പോള്‍ മുന്നോക്കക്കാര്‍ക്ക് അവഗണന മാത്രമാണുണ്ടാകുന്നത്. ഇതിലൂടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണത്തിലെത്താൻ വോട്ട്ബാങ്ക് നേടുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മുന്നാക്ക സമുദായങ്ങളുടെ ആനുകൂല്യങ്ങള്‍ തടയുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ ഉപജാപ സംഘം: ജി. സുകുമാരന്‍നായര്‍
12:58 AM Sep 29, 2022 | Deepika.com