ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഒന്നാംകര ഫ്ളൈ ഓവറിന്റെ ഗര്‍ഡര്‍ കോണ്‍ക്രീറ്റിംഗ് പ്രവൃത്തി നാളെ രാത്രി 9.30 മുതല്‍ ശനി പുലര്‍ച്ചെ അഞ്ചുവരെ നടത്തും. കോണ്‍ക്രീറ്റ് ചെയ്യുന്ന വാഹനങ്ങള്‍ നിലവിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടാണ് മേല്പറഞ്ഞ പ്രവൃത്തി നടത്തുന്നത്.
വാഹനങ്ങളുടെ ഗതാഗതം ഈ ഭാഗത്തുകൂടി മേൽപ്പറഞ്ഞ സമയത്തു സാധിക്കുകയില്ല. ആയതിനാല്‍ ഈ ഭാഗത്തു കൂടെ കടന്നുപോകേണ്ട എല്ലാ വാഹനങ്ങളും (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെ) മേല്‍പ്പറഞ്ഞ സമയത്ത് വേഴപ്ര-ചമ്പക്കുളം-മങ്കൊമ്പ് വഴി ആലപ്പുഴയ്ക്കും ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ മങ്കൊമ്പ്-ചമ്പക്കുളം-വേഴപ്ര വഴിയും പോകണം.
എസി റോഡ് നിര്‍മാണം: ഒന്നാംകരയില്‍ നാളെ രാത്രി ഗതാഗത നിയന്ത്രണം
12:58 AM Sep 29, 2022 | Deepika.com