ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ​യാ​ത്രയും ശ്രാദ്ധപ്പെരുന്നാളും

12:56 AM Sep 29, 2022 | Deepika.com
റാ​ന്നി: കാ​ലം ചെ​യ്ത കി​ഴ​ക്കി​ന്‍റെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സി​ന്‍റെ 20 -ാമ​ത് ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച അ​നു​സ്മ​ര​ണ തീ​ർ​ഥ​യാ​ത്ര ഇ​ന്ന് ന​ട​ക്കും.

വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മാ​തൃ ഇ​ട​വ​ക​യാ​യ റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കു​ന്നേ​രം 6.30ന് ​അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് ദ​യ​റാ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

റാ​ന്നി വ​ലി​യ പ​ള്ളി​യി​ൽ അ​നു​സ്മ​ര​ണ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. റാ​ന്നി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ​യും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും റാ​ന്നി​യി​ലെ സാ​മൂ​ഹ്യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും എം​എ​സ് സ്കൂ​ളി​ന്‍റെ​യും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് യാ​ത്ര.
ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി, വ​ള്ളം​കു​ളം ബേ​ത്ത്ന​ഗ​ർ അ​ര​മ​ന, കാ​റ്റോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചി​ങ്ങ​വ​ന​ത്തെ​ത്തും.