കൂത്രപ്പള്ളി: കറുകച്ചാല്‍ പഞ്ചായത്ത് 12-ാംവാര്‍ഡില്‍ കൂത്രപ്പള്ളി തട്ടാരടി റോഡിന്റെ ആരംഭ ഭാഗത്തു ചങ്ങനാശേരി-വാഴൂര്‍ റോഡിലെ കലുങ്കിനോടു ചേര്‍ന്ന് തോടിന്റെ വശത്ത് നിര്‍മിച്ച കല്‍ക്കെട്ട് തകര്‍ന്നു. 2021 വര്‍ഷം നിര്‍മിച്ച കല്‍ക്കെട്ടാണ് മഴയെത്തുടര്‍ന്നു തകര്‍ന്നത്. ഇതുമൂലം ചങ്ങനാശേരി-വാഴൂര്‍ റോഡിലുള്ള ഈ ഭാഗത്തെ കലുങ്കും അപകട ഭീഷണി നേരിടുകയാണ്.
സംരക്ഷണ ഭിത്തി പണിയുമ്പോള്‍ത്തന്നെ നിര്‍മാണത്തില്‍ കരാറുകാരന് അലംഭാവം കാണിക്കുന്നതായി വാര്‍ഡ്മെംബര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍മാണത്തിലെ ക്രമക്കേടാണ് കല്‍ക്കെട്ട് തകരാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.
തോടിന്റെ വശത്തെ കല്‍ക്കെട്ട് തകര്ന്നതിനെതിരേ ആക്ഷേപം
12:56 AM Sep 29, 2022 | Deepika.com