കോതനല്ലൂര്‍: കോട്ടയം - എറണാകുളം റോഡരികില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കേബിള്‍ കുഴിയുടെ ഇരുമ്പുമൂടി വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു.
കോതനല്ലൂരില്‍ ഫെഡറല്‍ ബാങ്കിനു സമീപത്തായാണ് അപകട ഭീഷിണിയുയര്‍ത്തുന്ന കേബിള്‍ കുഴിയുടെ മൂടിയുള്ളത്. കത്തിപോലെ മൂര്ച്ചയായിട്ടാണ് റോഡരികില്‍ ഇരുമ്പ് ഷീറ്റുപയോഗിച്ചുള്ള മൂടി സ്ഥിതി ചെയ്യുന്നത്.
റോഡിനോടു ചേര്‍ന്നുവരുന്ന വാഹനങ്ങള്‍ ഇതില്‍ കയറിയാല്‍ ടയറുകള്‍ കീറി നശിക്കും. വേഗതയിലെത്തുന്ന വാഹനങ്ങളാണെങ്കില്‍ അപകടങ്ങള്‍ക്കും കാരണമാകും. കഴിഞ്ഞ കുറേ മാസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങളുടെ ടയറുകളാണു കീറി നശിച്ചത്. പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്വകാര്യ കമ്പിനിയുടെ കേബിള്‍ കുഴിയുടെ ഇരുമ്പ് മൂടി വാഹനങ്ങള്‍ക്കു ഭീഷണി
12:54 AM Sep 29, 2022 | Deepika.com