വൈക്കം: മാലിന്യമുക്തമായ വൈക്കമാണ് തന്റെ സ്വപ്നമെന്നും അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സി.കെ. ആശ എംഎൽഎ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ നടന്ന ബ്ലോക്കുതല ഹരിതസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈക്കത്തെ മാലിന്യമുക്ത നാടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച മാലിന്യമുക്ത ബ്ലോക്ക്തല കർമ പരിപാടിക്കും എംഎൽഎ തുടക്കംകുറിച്ചു.
പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനം മുതൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ കാന്പയിൻ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകും.
ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലെയും ഹരിതകർമ സേനാംഗങ്ങളെയും വിഇഒമാരെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും എംഎൽഎ ആദരിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്കരൻ, സുകന്യ സുകുമാരൻ, കെ.ബി. രമ, കവിത റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, അംഗങ്ങലായ കെ.എസ്. ഗോപിനാഥൻ, എസ്. വീണ, ടിവി പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോൻ, ജസീല നവാസ്, എസ്. മനോജ് കുമാർ, റാണിമോൾ, ഒ.എം. ഉദയപ്പൻ, ബിഡിഒ കെ. അജിത്ത് എന്നിവർ പങ്കെടുത്തു.
വൈക്കം ബ്ലോക്കുതല ഹരിതസംഗമം
12:54 AM Sep 29, 2022 | Deepika.com