അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ ആറിന് വിശുദ്ധ കുർബാന. തുടർന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. ഞായറാഴ്ച വൈകുന്നേരം നാലിന് വിൻസന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ ഫൊറോനാ സമ്മേളനവും സ്നേഹവിരുന്നും. ആറിന് തിരുനാൾ കുർബാന, പ്രസംഗം - ഫാ. ജിജോ കുറിയന്നൂർപറമ്പിൽ. തുടർന്ന് പ്രദക്ഷിണം, നേർച്ച വിതരണം.
വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാൾ
12:52 AM Sep 29, 2022 | Deepika.com