ചാന്നാനിക്കാട്: വയോജനവേദി, എംഎം പബ്ലിക് ലൈബ്രറി, കെഎസ്എസ്പിയു പനച്ചിക്കാട് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകവയോജന ദിനാചരണം ഒക്ടോബർ ഒന്നിനു രാവിലെ 10ന് എംഎം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.
വയോജനവേദി പ്രസിഡന്റ് ഡോ.ടി.എൻ. പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. ബാബു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ടോമിച്ചൻ തോമസ്, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ, ആതുരസേവാസംഘം സെക്രട്ടറി ഡോ. ഇ.കെ.വിജയകുമാർ, വയോജനവേദി ഭാരവാഹികളായ സി.കെ. മോഹനൻ, ഭുവനേശ്വരിയമ്മ, കെഎസ്എസ്പിയു സെക്രട്ടറി ജോർജ് ജോസഫ്, കെ. ദേവകി തുടങ്ങിയവർ പ്രസംഗിക്കും.
ലോക വയോജന ദിനാചരണം
12:52 AM Sep 29, 2022 | Deepika.com