കോട്ടയം: സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആചരിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് യോഗത്തില്‍ പുരസ്കാരം സമ്മാനിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അയോണ എസ്വിഎം, പിടിഎ പ്രസിഡന്റ് ജോര്‍ജ് തോമസ്, വിന്‍സിമോള്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ 74 കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചത്.
മെറിറ്റ് ഡേ ആചരിച്ചു
12:50 AM Sep 29, 2022 | Deepika.com