ഒളിവിൽ കഴിഞ്ഞ വാറണ്ട് പ്രതി അറസ്റ്റിൽ
12:50 AM Sep 29, 2022 | Deepika.com
കൂരോപ്പട: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കൂരോപ്പട ചിറപ്പുറത്ത് സജി (58)യെയാണു പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുടെ വീട്ടിൽക്കയറി യുവതിയെ അപമാനിച്ച കേസിലെ കൂട്ടുപ്രതിയാണ്. ഈ കേസിൽ കോടതിയിൽനിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.