കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്പായിക്കാട് പുത്തൻപറന്പിൽ ജോണ്സണ് (ജയ്മോൻ-40), പെരുന്പായിക്കാട് മുണ്ടകം ഭാഗത്ത് മുണ്ടകത്ത് നൗഷാദ് (44) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം സംക്രാന്തി പെരുന്പായിക്കാട് ഭാഗത്ത് ആക്രിസാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ചു കയറി പണം പിടിച്ചുപറിക്കുകയായിരുന്നു.
ഇയാളുടെ പരാതിയെത്തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
12:50 AM Sep 29, 2022 | Deepika.com