അയർക്കുന്നം: പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കി തുടർന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ചേന്നമറ്റം മുരിങ്ങയിൽ അനന്തു സുരേഷ് (21), ഇയാളുടെ സഹോദരൻ ആനന്ദ് സുരേഷ് (20), വെട്ടിക്കപുഴ റോബിനോ രാജൻ (21) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തു സുരേഷ് അതിജീവിതയുമായി പ്രണയത്തിലാകുകയും തുടർന്നു പീഡിപ്പിക്കുകയുമായിരുന്നു. ഇതിനെത്തുടർന്ന് ഇയാളുടെ സഹോദരനും സുഹൃത്തും ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചു. സ്കൂളിൽ കൗണ്‍സലിംഗിനിടെ പെണ്‍കുട്ടി ഈ വിവരം അധ്യാപികയോടു പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ പിടികൂടുകയുമായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
12:50 AM Sep 29, 2022 | Deepika.com