രാജീവന് പെര്‍ഫെക്ടിനെ ആദരിച്ചു
12:46 AM Sep 29, 2022 | Deepika.com
രാജപുരം: ഹരിയാണയില്‍ നടക്കുന്ന ദേശീയ വടംവലി മത്സരത്തിനായുള്ള കേരള സീനിയര്‍ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട രാജീവന് പെര്‍ഫെക്ടിനെ കോടോം ബേളൂര്‍ പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് രാജീവനെ പൊന്നാടയണിയിച്ചു. യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് വയമ്പ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എന്‍.എസ്.ജയശ്രീ, വാര്‍ഡ് അംഗങ്ങളായ എം.വി.ജഗനാഥ്, കെ.എം.കുഞ്ഞികൃഷ്ണന്, പി.കുഞ്ഞികൃഷ്ണന്, പഞ്ചായത്ത് യൂത്ത് ക്യാപ്റ്റന്‍ റനീഷ്, വി. ശിവകുമാര്‍, നാരായണന്, ഷൈജു, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.