കാഞ്ഞങ്ങാട്: ഖാദി ബോര്‍ഡിന് കീഴില്‍ ജില്ലയില്‍ പിഎംഇജിപി/എസ്ഇജിപി പദ്ധതികള്‍ മുഖേന 500 പുതിയ സംരംഭങ്ങളും 1500 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിന് സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ്ഇജിപി പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപവരെ അടങ്കല്‍ തുക വരുന്നതും ഓരോ വില്ലേജുകളിലും നടപ്പാക്കി വരുന്നതുമായി യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്ന മുറയ്ക്ക് ജനറല്‍, ഒബിസി, വനിതകള്‍, പട്ടികജാതി/പട്ടികവര്‍ഗം എന്നിവയ്ക്ക് യഥാക്രമം 25 മുതല്‍ 40 ശതമാനം വരെ സബ്സിഡി അനുവദിക്കും. പിഎംഇജിപി പദ്ധതി പ്രകാരം 50 ലക്ഷം രൂപ വരെ നിര്‍മാണമേഖലയ്ക്കും 20ലക്ഷം രൂപ വരെ സേവന മേഖലയ്ക്കുമാണ് സബ്സിഡി നല്‍കുന്നത്.
സബ്സിഡി നിരക്ക് 25 ശതമാനം മുതല്‍ 35 ശതമാനം വരെയാണ്. പൗള്‍ട്രി ഫാമുകള്‍ക്കും, ഫിഷ് ഫാമുകള്‍ക്കും, ട്രാന്സ്പോര്ട്ടേഷന് വാഹനങ്ങള്‍ക്കും വായ്പ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മാവുങ്കാലിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0467 2200585.
ചെറുകിട വ്യവസായ യൂണിറ്റ്: ഖാദി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു
12:46 AM Sep 29, 2022 | Deepika.com