പ​ള്ളി​ക്ക​ര മേ​ല്‍​പാ​ലം: കോ​മ്പൊ​സി​റ്റ് ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി​‍

12:45 AM Sep 29, 2022 | Deepika.com
നീ​ലേ​ശ്വ​രം: പ​ള്ളി​ക്ക​ര മേ​ല്‍​പാ​ല​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി റെ​യി​ല്‍​പാ​ള​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ കോ​മ്പൊ​സി​റ്റ് ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കാ​ന്‍ റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി​യാ​യ​താ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​റി​യി​ച്ചു. എ​ട്ടു​മാ​സ​മാ​യി​ട്ടും റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് എം​പി ഇ​ട​പെ​ട്ട് ക​ത്ത് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വേ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ തീ​രു​മാ​നം. ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 18 ഗ​ര്‍​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ക്കാ​നു​ള്ള​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ മേ​ല്‍​പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​ര്‍ ക​മ്പ​നി​യും റെ​യി​ല്‍​വേ അ​ധി​കൃ​ത​രും ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ത​ന്‍റെ ഓ​ഫീ​സി​ല്‍​നി​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ അ​റി​യി​ച്ചു.