കാസർഗോഡ്: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍ തുടങ്ങിയവയില്‍ പരിഹാരം കാണുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനും വാഹനീയം പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബര്‍ 14ന് കാസര്‍ഗോഡ് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗതാഗതമന്ത്രി ആന്റണി രാജു പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിച്ച് തീര്‍പ്പുകല്‍പ്പിക്കും. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കാസര്‍ഗോഡ്, സബ് ആര്‍ടി ഓഫീസ്, കാഞ്ഞങ്ങാട്, സബ് ആര്‍ടി ഓഫീസ് വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ സ്വീകരിക്കും.
വിവിധ സേവനങ്ങള്‍ക്കായി ആര്‍ടി ഓഫീസുകളില്‍ അപേക്ഷ നല്കിയവരും, ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ് മുതലായ രേഖകള്‍ക്ക് അപേക്ഷിച്ച് നാളിതുവരെ ലഭിക്കാത്തവരും പരാതി നല്‍കുന്നതിന് അതാത് ഓഫീസിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസറുമായി ബന്ധപ്പെടണം. തപാലില്‍ അയച്ച് ഉടമസ്ഥര്‍ കൈപ്പറ്റാതെ മടങ്ങി വന്ന രേഖകളും അദാലത്തില്‍ വിതരണം ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു. ഫോണ്‍ ആര്‍ടിഒ കാസര്‍ഗോഡ് - 04994 255290, 9495831697, എസ്ആര്‍ടിഒ കാഞ്ഞങ്ങാട് - 04672 207766, 9400461291, എസ്ആര്‍ടിഒ വെള്ളരിക്കുണ്ട് - 04672 986042, 9847328257.
മന്ത്രിയുടെ വാഹനീയം പരാതി പരിഹാര അദാലത്ത് 14ന്
12:45 AM Sep 29, 2022 | Deepika.com