പുലിക്കുരുമ്പ: സെന്റ് ജോസഫ് ഹൈസ്കൂൾ, കുടിയാന്മല പോലീസ്, ആലക്കോട് എക്സൈസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി മണ്ടളം ടൗണിൽ നിന്ന് പുലിക്കുരുമ്പ ടൗണിലേക്ക് ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി. മണ്ടളം ടൗണിൽ നടന്ന പൊതുയോഗം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്തു.
പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാ. ഫിലിപ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സി.എ. ജോസഫ് ആമുഖപ്രഭാഷണം നടത്തി. മണ്ടളം സെന്റ് ജൂഡ്സ് ദേവാലയ വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളിൽ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കുടിയാന്മല എസ്ഐ വി.ജെ. ജോസ്, നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.മനോജ്, നടുവിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ, വാർഡ് മെംബർ ഷിജി കൊല്ലിയിൽ, പുലിക്കുരുമ്പ യുപി സ്കൂൾ മുഖ്യാധ്യാപകൻ ജോസഫ് വർഗീസ്, സണ്ണി കുളക്കാട്ട്, ബേബി വേലിക്കകത്ത്, രാജു ജോസഫ്, ഗിരീഷ് അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി
12:43 AM Sep 29, 2022 | Deepika.com