കണ്ണൂർ: കണ്ണൂര്‍ മുനിസിപ്പല്‍ കോര്പറേഷന് സംഘടിപ്പിക്കുന്ന 'കണ്ണൂര്‍ ദസറ' യുടെ ഭാഗമായി വൈദ്യുത ദീപാലങ്കാര മത്സരവും നടത്തും.
വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലത്ത് ദീപലങ്കാരം തയാറാക്കിയ സംഘടനകള്‍, സർക്കാർ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, സ്ഥാപനത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ 30 ന് വൈകുന്നേരം അഞ്ചിനു മുമ്പായി 9388310311 എന്ന നമ്പറില്‍ വാട്സ്ആപ് ചെയ്യേണ്ടതാണ്.
കണ്ണൂർ ദസറ; ദീപാലങ്കാര മത്സരം
12:43 AM Sep 29, 2022 | Deepika.com