കണ്ണൂർ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
എല്‍പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഹയ ഫാത്തിമ (ഭാരതീയ വിദ്യാ ഭവന് ), രണ്ടാം സ്ഥാനം കെ. ആശ്രിദ് (പൊന്ന്യം വെസ്റ്റ് മുണ്ടോളി എല്‍പി സ്കൂള്‍), മൂന്നാം സ്ഥാനം എം .ഐ.ഷാനി (കൊളവല്ലൂര്‍ എല്‍പി സ്കൂള്‍) എന്നിവര്‍ നേടി. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം എം. അഷിമ (കൊളവല്ലൂര്‍ യുപി സ്കൂള്‍ കുന്നോത്തുപറമ്പ്), രണ്ടാം സ്ഥാനം ഭാഗ്യശ്രീ രാജേഷ് (ഉര്‍സുലൈന്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍), മൂന്നാം സ്ഥാനം ഗായത്രി എച്ച് ബിനോയി (സൗത്ത് പാട്യം യുപി സ്കൂള്‍), ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പി. വിശാല്‍ (ചെമ്പിലോട് എച്ച്എസ്എസ്), രണ്ടാം സ്ഥാനം ഹാന്‍സ ഫാത്തിമ (ഭാരതീയ വിദ്യാ ഭവന്), മൂന്നാംസ്ഥാനം പി.പി. അദ്വൈത് (ഗവ. എച്ച്എസ്എസ് വടക്കുമ്പാട്) എന്നിവര്‍ നേടി. ഹയര്‍ സെക്കൻഡറി, കോളജ് വിഭാഗത്തിനുമായി നടത്തിയ ചിത്ര രചന മത്സരത്തില്‍ ഒന്നാം സ്ഥാനം കെ. അശ്വതി (ജിഎച്ച്എസ് കതിരൂര്‍), രണ്ടാം സ്ഥാനം ഫാത്തിമത്തുല്‍ സഹറ തബ്രീസ് (എക്സല്‍ പബ്ലിക് സ്കൂള്‍ മാഹി) എന്നിവരും നേടി.
ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
12:43 AM Sep 29, 2022 | Deepika.com