എടക്കാട്: തോട്ടട ഐടിഐയ്ക്ക് സമീപത്തെ പ്രദീശൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം തകർന്നു വീണു. മേൽക്കൂരയും ഒരു ഭാഗത്തെ ഭിത്തിയുമാണ് പൂർണമായും തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം.
വായനശാലാ പ്രവർത്തകർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല. ഫർണിച്ചറുകൾ മുഴുവൻ നശിച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനശാല കെട്ടിടം തകർന്നുവീണു
12:43 AM Sep 29, 2022 | Deepika.com