അന്തർദേശീയ കർമദിനം
12:41 AM Sep 29, 2022 | Deepika.com
കണ്ണൂർ: വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ 77-ാം സ്ഥാപക ദിനമായ ഒക്ടോബർ മൂന്ന് അന്തർദേശീയ കർമ ദിനമായി ആചരിക്കാനുള്ള ആഹ്വാനം വിജയിപ്പിക്കാൻ ഇടതുപക്ഷ ട്രേഡ് യൂണിയൻ സംഘടനകളുടെയും സർവീസ് സംഘടനകളുടെയും ജില്ലാതല സംയുക്ത യോഗം തീരുമാനിച്ചു. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മയും പൊതുയോഗവും സംഘടിപ്പിക്കും. സി. കണ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന സംയുക്ത യോഗത്തിൽ താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.