തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം
12:41 AM Sep 29, 2022 | Deepika.com
പേരാവൂര്‍: കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ഒപ്പ് ശേഖരണവും നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, വാര്‍ഡ് മെംബര്‍മാരായ എം. ഷൈലജ, സി. യമുന, കെ.എ. രജീഷ്, സുരേഷ് ചാലാറത്ത് എന്നിവര്‍ സംബന്ധിച്ചു.