കണ്ണൂർ: എസ്ഐക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ കേസിൽ അഴീക്കോട് മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജി കണ്ണൂർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ വിവാദ വർഗീയ നോട്ടീസ് കണ്ടെടുത്ത അന്നത്തെ വളപട്ടണം എസ്ഐ ആയിരുന്ന ശ്രീജിത്ത് കൊടേരിക്കെതിരെയായിരുന്നു ഷാജി വിവാദ പ്രസംഗം നടത്തിയത്.
മുസ്ലിം ലീഗ് സംഘടിപ്പിച്ച ആരോപണങ്ങൾക്കെതിരെ ഷാജിക്കും പറയാനുണ്ട് എന്ന വിശദീകരണ യോഗത്തിലാണ് ഷാജി പ്രകോപനപരമായി പ്രസംഗിച്ചത്. കേസ് കുറ്റപത്രം വായിക്കാനായി നവംബറിലേക്ക് മാറ്റി.
പ്രകോപന പ്രസംഗം: കെ.എം. ഷാജി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു
12:41 AM Sep 29, 2022 | Deepika.com