പാലക്കാട്: ഭാരതമാത ഹയർ സെക്കൻഡറി സ്കൂളിലെ 2022-23 വർഷത്തെ കായികമേള നടത്തി. മുൻ ബാസ്ക്കറ്റ് ബോൾ ദേശീയ താരവും കേരള കമാൻഡന്റ് ഓഫ് പോലീസുമായിരുന്ന വി.വി. ഹരിലാൽ മേള ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കായിക മത്സരങ്ങൾക്ക് പുറമേ വിദ്യാർഥികൾ മാർച്ച് പാസ്റ്റ്, എയ്റോബിക് ഡാൻസ്, കരാട്ടെ എന്നിവ അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.റൂപർട്ട് പാനിക്കുളം, പ്രിൻസിപ്പാൾ ഫാ.ഫിലിപ്സ് പനയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ.ജെയ്സണ് വേലൂക്കാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കായികമേള നടത്തി
12:25 AM Sep 29, 2022 | Deepika.com