കോലഞ്ചേരി: സി.വി. ജേക്കബ് മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ എസ്.എ. മധു ഉദ്ഘാടനം ചെയ്തു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എംഡി വിജു ജേക്കബ് അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ ഷാജു വര്‍ഗീസ്, കായിക വിഭാഗ മേധാവി സി.ജെ. ജെയ്മോന്, കോ ഓര്‍ഡിനേറ്റര്‍ ജീന്‍ എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നായി 14 ടീമുകളാണ് മത്സരിക്കുന്നത്.
വോളിബോള്‍ ടൂര്‍ണമെന്റ്
12:21 AM Sep 29, 2022 | Deepika.com