പേവിഷ പ്രതിരോധ കുത്തിവയ്പ്
12:21 AM Sep 29, 2022 | Deepika.com
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഇന്നു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഇന്നു രാവിലെ 10 മുതൽ 11 വരെ പൈങ്ങോട്ടൂർ മിൽമ പരിസരം, 11 മുതൽ 12 വരെ പാറേപ്പടി ജംഗ്ഷൻ, 12 മുതൽ ഒന്നുവരെ ചാത്തമറ്റം വെറ്ററിനറി സബ് സെന്റർ, ഒക്ടോബർ ഒന്നിനു രാവിലെ 10 മുതൽ 10.30 വരെ മഞ്ചിപ്പീടിക ജംഗ്ഷൻ, 10.30 മുതൽ 11.30 വരെ കടവൂർ വിഇഒ പരിസരം, 11.30 മുതൽ ഒന്നുവരെ ഞാറക്കാട് മിൽമ പരിസരം, മൂന്നിനു രാവിലെ 10 മുതൽ 11 വരെ പുന്നമറ്റം അങ്കണവാടി, 11 മുതൽ 12 വരെ നാലാം ബ്ലോക്ക് ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിലാണ് കുത്തിവയ്പ് നടക്കുന്നത്. വളർത്തുനായ്ക്കളുടെ ഉടമസ്ഥർ ഡോസ് ഒന്നിന് 30 രൂപ തോതിൽ നൽകണമെന്നും മുഴുവൻ വളർത്തുനായ്ക്കൾക്കും കുത്തിവയ്പ് നടത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി അറിയിച്ചു.