തെങ്ങിന്റെ മണ്ട വൃത്തിയാക്കാൻ അപേക്ഷിക്കാം
12:21 AM Sep 29, 2022 | Deepika.com
പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവനിൽ കേരഗ്രാമം പദ്ധതി പ്രകാരം തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് ഒഴിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷ വാർഡ് കൺവീനർമാരിൽനിന്നോ/കൃഷിഭവനിൽനിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, തന്നാണ്ട് കരം അടച്ച രസീതിന്റെ പകർപ്പ് സഹിതം വാർഡ് കൺവീനർമാർ മുഖേനയോ/കൃഷിഭവനിൽ നേരിട്ടോ 30ന് മുമ്പ് സമർപ്പിക്കണം. മണ്ട വൃത്തിയാക്കേണ്ട തെങ്ങിന്റെ എണ്ണം കൃത്യമായി എഴുതേണ്ടതാണ്.