മണീടിൽ തെരുവുനായ ആക്രമണം: മൂന്ന് ആടുകൾ ചത്തു
12:20 AM Sep 29, 2022 | Deepika.com
പിറവം: മണീട് ഏഴക്കരനാട് ശ്രാപ്പിള്ളിയിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ മൂന്ന് ആടുകൾ ചത്തു. രണ്ട് എണ്ണത്തിന് ഗുരുതരമായി കടിയേറ്റിട്ടുണ്ട്. ശ്രാപ്പിള്ളിൽ കണിയേലിൽ കെ.പി. മൈക്കിളിന്റെ ആടുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. പുരയിടത്തിൽ തീറ്റിക്കാനിയി കെട്ടിയിരുന്ന ആടിനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് കടിച്ച് കൊല്ലുകയായിരുന്നു. ഒരു വർഷം മുമ്പ് നായ്ക്കളുടെ അക്രമത്തിൽ മൈക്കിളിന്റെ അഞ്ച് ആടുകൾ ചത്തിരുന്നു. പ്രദേശത്ത് നായ്ക്കളുടെ അക്രമം കൂടിവരുന്നതായി നാട്ടുകാർ പറഞ്ഞു.