കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ പച്ചക്കറി വിത്തുല്‍പ്പാദനത്തിന്റെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
പയറിന്റെ ഗീതിക ഇനമാണ് വിളവെടുത്തത്. ജില്ലാ കൃഷി ഓഫീസര്‍ രാജി ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ഫാം സൂപ്രണ്ട് സൂസന് ലീ തോമസ്, കൃഷി ഓഫീസര്‍മാരായ ജാസ്മിന് തോമസ്, ശില്‍പ്പ ട്രീസ ചാക്കോ, കൃഷി അസിസ്റ്റന്റുമാരായ എം.ആര്. രതീഷ്, പി.കെ. ബിജോയി, കെ.എ. ബീന, ഫാം തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കൃഷിത്തോട്ടത്തിൽ വിത്തുല്‍പ്പാദന വിളവെടുപ്പ്
12:20 AM Sep 29, 2022 | Deepika.com