കോലഞ്ചേരി: വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ പുറ്റുമാനൂര്‍-ചാലിക്കര സേവിയര്‍ റോഡില്‍ മാലിന്യം തള്ളിയവരെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി. ചൊവ്വാഴ്ച രാത്രി ഓമ്നി വാഹനത്തിലാണ് സ്വകാര്യ കമ്പനിയിലെ മെസ് നടത്തിപ്പുകാര്‍ കൊണ്ടുവന്ന മാലിന്യം പിടികൂടിയത്.
ഈ ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടിയത് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാലിന്യം കോരിമാറ്റിയിരുന്നു. ഇതിന് ശേഷം പഞ്ചായത്തംഗം ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിസരവാസികള്‍ രാത്രി കാല നിരീക്ഷണ സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിടികൂടിയ വാഹനം അമ്പലമേട് പോലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളിയവര്‍ക്കെതിരേ കേസെടുത്തു. മാലിന്യം ആരെങ്കിലും അലക്ഷ്യമായി നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ സഹിതം ഉടന്‍ തന്നെ പഞ്ചായത്ത് സെക്രട്ടറി, അമ്പലമേട്, പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്, വാര്‍ഡ് മെമ്പറെയോ അറിയിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
റോഡിൽ മാലിന്യം തള്ളിയവരെ നാട്ടുകാരുടെ സ്ക്വാഡ് പിടികൂടി
12:20 AM Sep 29, 2022 | Deepika.com