കരുമാലൂർ : തെരുവ് നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. വൻ ദുരന്തം ഒഴുവായി. പറവൂർ മന്നം കവലയ്ക്കു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആലുവയിൽനിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ തെരുവുനായയെ ഇടിക്കാതിരിക്കാനായി പെട്ടെന്നു ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് സമീപത്തുള്ള ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു.
മൂത്തുകുന്നം സ്വദേശികളാണു കാറിലുണ്ടായത്. ആർക്കു പരുക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിവന്റെ മുൻഭാഗം തകർന്നു. ട്രാൻസ്ഫോഫോർമറിലെ താഴെ സ്ഥാപിച്ചിരുന്ന ഫ്യൂസും സംരക്ഷണഭിത്തി പൂർണമായും തകർന്നു . ആലുവ - പറവൂർ റോഡിൽ ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. നാട്ടുകാർ ചേർന്ന് കാർ റോഡിൽനിന്ന് എടുത്ത് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നായ കുറുകെചാടി: നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു
12:20 AM Sep 29, 2022 | Deepika.com