ആലങ്ങാട്: നാല് പതിറ്റാണ്ടിലേറെയായി തരിശായി കിടക്കുന്ന പാനായിക്കുളത്തെ 150 ഏക്കറോളം വരുന്ന കരീച്ചാൽ പാടശേഖരത്തിൽ കൃഷിയിറക്കുന്നു. തരിശായിക്കിടക്കുന്ന കൃഷിഭൂമിയിൽ കൃഷി തുടങ്ങാനുള്ള കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിക്കുന്നത്.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് നിലമുഴാനുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പാനായിക്കുളം പാടശേഖര സമിതിയും കുട്ടനാട്ടിൽ നിന്നുള്ള കർഷകരുടേയും മേൽനോട്ടത്തിലാണ് ഭൂമി കൃഷിക്കായൊരുക്കിയത്. പി.ആർ. ജയകൃഷ്ണൻ, തസ്നി സിറാജ്, പി.എ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
കരീച്ചാലിൽ കൃഷിയിറക്കുന്നു
12:18 AM Sep 29, 2022 | Deepika.com