പൂണോളി ട്രസ്റ്റ്
12:18 AM Sep 29, 2022 | Deepika.com
ചേരാനല്ലൂർ : പൂണോളി കുടുംബ ട്രസ്റ്റ് രൂപീകരിച്ചു. മങ്കുഴി തിരുകുടുംബ ദേവാലയത്തിൽ ചേർന്ന കുടുംബ ട്രസ്റ്റ് യോഗത്തോടനുബന്ധിച്ച് ഫാ. ജോയ് പൂണോളിയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം തൃക്കാക്കര എസിപി ബേബി പൂണോളി ഉദ്ഘാടനം ചെയ്തു. സൈമൺ പൂണോളി അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ കക്കാട്ട്, ഫാ. ജോമോൻ ശങ്കുരിക്കൽ, ഫാ. ആൻസൺ നെടുംപറമ്പിൽ, ഡോ. സിസ്റ്റർ ഷീല, സിസ്റ്റർ സ്റ്റാർലി,ജോസ് പുണോളി, ജോയ് പൂണോളി, ജോബി പുണോളി, വറിയത് പൂണോളി, ത്രേസ്യ പൂണോളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്ന് നടന്നു.