തിരുവാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ
12:18 AM Sep 29, 2022 | Deepika.com
തൃപ്പൂണിത്തുറ: തിരുവാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നാളെ ഉച്ച തിരിഞ്ഞ് 2.30ന് ഓൺലൈനായി നിർവഹിക്കും. പിഎച്ച്സിയിൽ നടക്കുന്ന പൊതുസമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി, മുഖ്യ നഗരസഭാധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.