കിഴക്കമ്പലം : പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പഴങ്ങനാട് ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ആലുവ മണപ്പുറം മുതൽ സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് വരെ നീണ്ടു നിൽക്കുന്ന ട്രയാത്തലോൺ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലുവ മണപ്പുറത്തു നിന്ന് രാവിലെ ഏഴിന് റൂറൽ എസ്പി വിവേക് കുമാർ ഫ്ലാഗ് ചെയ്യും. തുടർന്ന് ഹൃദയ സംരക്ഷണത്തിന്റെ ബാറ്റണുമായി പെരിയാർ നീന്തികടന്ന് ആരംഭിക്കുന്ന ഹൃദയ സംരക്ഷണ യാത്ര സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജിന്റെ സാനിധ്യത്തിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഏറ്റുവാങ്ങും. തുടർന്ന് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും. സൗജന്യ മെഡിക്കൽ പരിശോധന,അതിഥി തൊഴിലാളികൾക്കുള്ള ഹൃദയ സംരക്ഷണ പാക്കേജ്, ആശുപത്രയിൽ 40 വർഷം പൂർത്തീകരിച്ച ഡോ. കോശി ഈപ്പൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകൽ എന്നിവ നടക്കും.
സമരിറ്റൻ സിഇഒ യദുകൃഷ്ണൻ, കാർഡിയോളജിസ്റ്റ് ഡോ. സജി സുബ്രഹ്മണ്യൻ, സമരിറ്റൻ ആശുപത്രി ഡയറക്റ്റർ സിസ്റ്റർ താരക , ലയൺസ് ക്ലബ് ഇന്റർനാഷണൽ പഴങ്ങനാട് പ്രസിഡന്റ് പി.പി. സനകൻ, സെക്രട്ടറി രാജേഷ് തോട്ടുങ്കൽ, ലയൺസ് ക്ലബ് മെമ്പർ തമ്പി അമ്പലത്തിങ്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ഹൃദയ ദിനാചരണം: ട്രയാത്തലോൺ ഇന്ന്
12:18 AM Sep 29, 2022 | Deepika.com