കാലടി: വേൾഡ് വൈൽഡ് ഫണ്ട് എക്കോ ഉച്ചകോടിയിൽ കാലടി ശ്രീ ശങ്കര കോളജ് സംസ്ഥാനതല വിജയികളായി. കേരളത്തെ പ്രതിനിധീകരിച്ചു കോളജ് ദേശീയതലത്തിൽ പ്രബന്ധമവതരിപ്പിക്കും.
ജലസംരക്ഷണത്തിനായി സ്വീകരിക്കാവുന്ന മാതൃകകളെക്കുറിച്ചുള്ള പ്രൊജക്ട് ആണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൂവോളജി വിഭാഗത്തിലെ അധ്യാപികയായ ഡോ. കെ.ഡി. മിനി കോ-ഓർഡിനേറ്റർ ആയ ടീമിൽ സുവോളജി വിഭാഗത്തിലെ തന്നെ വിദ്യാർഥികളായ എ. അമർജിത്, അശ്വിൻ കൃഷ്ണ ബിജുലാൽ, ആകാശ് ഉണ്ണി, കെ.വി. വിഷ്ണു എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് ദേശീയ ഉച്ചകോടി.
ശങ്കര കോളജ് സംസ്ഥാനതല വിജയി
12:18 AM Sep 29, 2022 | Deepika.com