കാക്കനാട്: ഭാര്യ സഹോദരന്മാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി കണ്ണിച്ചാൻകണ്ടി നിമിൽ (32) നെ പോലീസ് അറസ്റ്റ് ചെയ്തത്. തുതിയൂർ പുലരി ക്ലബിന് സമീപം അമ്മയ്ക്കും അമ്മാവനുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന നിമിലിന്റെ വീട്ടിലേക്ക് ഭാര്യ രണ്ട് സഹോദരന്മാർക്കും അമ്മയ്ക്കും ഒപ്പം ചൊവ്വ രാത്രി 9.30 ന് എത്തുകയായിരുന്നു.
തുടർന്ന് ഇവർ നിമിലിന്റെ സ്വാഭാവ ദൂഷ്യത്തെ ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന നിമിലുമായി ഉണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പരിക്കു പറ്റിയ നാല് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നിമിലിനന്റെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് നിമിൽ ഭാര്യ സഹോരന്മാരായ അനന്തു കൃഷ്ണൻ, യദുകൃഷ്ണൻ എന്നിവരെ കുത്തി പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു. നിമിലിന്റെ കൈയിലിരുന്ന കത്തി വാങ്ങാനുണ്ടായ പിടിവലിയിൽ നിമിലിന്റെ മാതാവിനും അമ്മാവനും കൈയ്ക്ക് പരിക്കേറ്റു.
ഭാര്യാ സഹോദരന്മാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
12:18 AM Sep 29, 2022 | Deepika.com