ഏലൂർ: ഏലൂർ നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു. 200 വളർത്ത് നായ്ക്കൾക്കും പത്ത് പൂച്ചകൾക്കും ഇന്നലെ കുത്തിവെയ്പ്പ് നടത്തി. ഏലൂർ മൃഗാശുപത്രിയിലാണ് കുത്തിവയ്പ്പ് നടക്കുന്നത്. നാളെ മുതൽ നഗരസഭയുടെ അഞ്ച് കേന്ദ്രങ്ങളിലായി കുത്തിവെപ്പ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.
അങ്കമാലി : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഈ മാസം 30 വരെ നടത്തുന്ന പേവിഷ ബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പിന്റെ ഉദ്ഘാടനം മൃഗാശുപത്രി അങ്കണത്തിൽ നഗരസഭ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി ടീച്ചർ, ടി.വൈ. ഏല്യാസ്, എ.വി. രഘു,മാർട്ടിൻ ബി. മുണ്ടാടൻ, ജെസ്മി ജിജോ, ഡോ. വി. അമ്പിളി എന്നിവർ പങ്കെടുത്തു.
വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ
12:16 AM Sep 29, 2022 | Deepika.com